മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു
1575084
Saturday, July 12, 2025 5:13 AM IST
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും ജിആർസിയുടെയും ആഭിമുഖ്യത്തിൽ ചെറുവാടി ഗവ. ഹൈസ്കൂളിൽ മാനസികാരോഗ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ ഷീന അധ്യക്ഷത വഹിച്ചു. കുതിരവട്ടം ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാം പ്രൊജക്ട് ഓഫീസർ രമ്യ ക്ലാസ് എടുത്തു. പ്രധാനാധ്യാപിക എം.എൻ. നിഷ, കമ്മ്യൂണിറ്റി കൗൺസിലർ ആദിത്യ, സിഡിഎസ് മെമ്പർ കസ്ന, ഷമീമ തുടങ്ങിയവർ പ്രസംഗിച്ചു.