കോ​​ട്ട​​യം: ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ലെ ഗു​​മി​​യി​​ല്‍ മേ​​യ് 27 മു​​ത​​ല്‍ 31 വ​​രെ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ എ​​ട്ട് മ​​ല​​യാ​​ളി​​ക​​ള്‍ ഇ​​ടം​​നേ​​ടി.

31 പു​​രു​​ഷ​​ന്മാ​​രും 28 വ​​നി​​ത​​ക​​ളും അ​​ട​​ക്കം 59 അം​​ഗ സം​​ഘ​​മാ​​ണ് ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക. പു​​രു​​ഷ ജാ​​വ​​ലി​​ന്‍ ത്രോ​​യി​​ലെ ഒ​​ളി​​മ്പി​​ക് ചാ​​മ്പ്യ​​ന്‍ നീ​​ര​​ജ് ചോ​​പ്ര ടീ​​മി​​ല്‍ ഇ​​ല്ല.

അ​​ബ്ദു​​ല്ല അ​​ബൂ​​ബ​​ക്ക​​ര്‍ (പു​​രു​​ഷ ട്രി​​പ്പി​​ള്‍​ജം​​പ്), ആ​​ര്‍. അ​​നു (വ​​നി​​താ 400 ഹ​​ര്‍​ഡി​​ല്‍​സ്), ആ​​ന്‍​സി സോ​​ജ​​ന്‍ (വ​​നി​​താ ലോം​​ഗ്ജം​​പ്) എ​​ന്നി​​വ​​രാ​​ണ് വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​ടം നേ​​ടി​​യ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ള്‍. ടി.​​എ​​സ്. മ​​നു, റി​​ന്‍​സ് ജോ​​സ​​ഫ് (പു​​രു​​ഷ വി​​ഭാ​​ഗം 4 x 400 റി​​ലേ), കെ. ​​സ്നേ​​ഹ, ജി​​സ്ന മാ​​ത്യു, സാ​​ന്ദ്ര​​മോ​​ള്‍ സാ​​ബു (വ​​നി​​താ വി​​ഭാ​​ഗം 4 x 400 റി​​ലേ) എ​​ന്നി​​വ​​രും ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.