മും​​ബൈ: ആ​​പ്പി​​ൾ ഫോ​​ണു​​ക​​ളു​​ടെ വി​​ത​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ത​​ന്ത്ര​​പ​​ര​​മാ​​യി നീ​​ക്കം ന​​ട​​ത്തി ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്. ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ താ​​യ് വാ​​ൻ ക​​ന്പ​​നി പെ​​ഗാ​​ട്രോ​​ണി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ ഏ​​ക ഐ​​ഫോ​​ണ്‍ പ്ലാ​​ന്‍റി​​ന്‍റെ ഭൂ​​രി​​ഭാ​​ഗം ഓ​​ഹ​​രി​​ക​​ളും വാ​​ങ്ങാ​​ൻ ടാ​​റ്റ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് സ​​മ്മ​​തി​​ച്ച​​താ​​യി പേ​​രു വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കാ​​ത്ത ക​​ന്പ​​നി​​യു​​മാ​​യി അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ റോ​​യി​​ട്ടേ​​ഴ്സി​​നോ​​ട്് വെ​​ളി​​പ്പെ​​ടു​​ത്തി.

ക​​രാ​​ർ പ്ര​​കാ​​രം, ടാ​​റ്റ 60 ശ​​ത​​മാ​​നം ഓ​​ഹ​​രി കൈ​​വ​​ശം വ​​യ്ക്കു​​ക​​യും സം​​യു​​ക്ത സം​​രം​​ഭ​​ത്തി​​ന് കീ​​ഴി​​ൽ ദൈ​​നം​​ദി​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്യും. 40 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യു​​ള്ള പെ​​ഗാ​​ട്രോ​​ണ്‍ സാ​​ങ്കേ​​തി​​ക പി​​ന്തു​​ണ ന​​ൽ​​കു​​ം. ഇ​​ട​​പാ​​ടി​​ന്‍റെ സാ​​ന്പ​​ത്തി​​ക വ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഇ​​വ​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല.

ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് ടാ​​റ്റ​​യി​​ൽ​​നി​​ന്ന് പ്ര​​തി​​ക​​ര​​ണ​​മൊ​​ന്നും വ​​ന്നി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം ആ​​പ്പി​​ളും പെ​​ഗാ​​ട്രോ​​ണും റോ​​യി​​ട്ടേ​​ഴ്സി​​ന്‍റെ ചോ​​ദ്യ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ച്ചി​​ല്ല. ഇ​​ട​​പാ​​ട് പൂ​​ർ​​ത്തി​​യാ​​യ കാ​​ര്യം വെ​​ള്ളി​​യാ​​ഴ്ച പ്ലാ​​ന്‍റി​​ൽ​​വ​​ച്ച് ജീ​​വ​​ന​​ക്കാ​​ർ​​ക്കു മു​​ന്പി​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

ഇ​​ട​​പാ​​ട് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​ന് വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കോ​​ന്പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (സി​​സി​​ഐ) അ​​നു​​മ​​തി തേ​​ടാ​​നാ​​ണ് ക​​ന്പ​​നി​​ക​​ളു​​ടെ പ​​ദ്ധ​​തി.പെ​​ഗാ​​ട്രോ​​ണി​​ന് ആ​​പ്പി​​ളി​​ന്‍റെ പി​​ന്തു​​ണ​​യു​​ണ്ടെ​​ന്നും ഇ​​ന്ത്യ​​യി​​ലെ ഏ​​ക ഐ​​ഫോ​​ണ്‍ പ്ലാ​​ന്‍റ് ടാ​​റ്റ​​യ്ക്ക് വി​​ൽ​​ക്കാ​​ൻ വി​​പു​​ല​​മാ​​യ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും ഏ​​പ്രി​​ലി​​ൽ റോ​​യി​​ട്ടേ​​ഴ്സ് ആ​​ദ്യ​​മാ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ബെ​​യ്ജിം​​ഗും വാ​​ഷിം​​ഗ്ട​​ണും ത​​മ്മി​​ലു​​ള്ള ഭൗ​​മ​​-രാ​​ഷ്‌ട്രീ​​യ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​പ്പി​​ൾ ചൈ​​ന​​യ്ക്ക​​പ്പു​​റം വി​​ത​​ര​​ണ ശൃം​​ഖ​​ല വി​​പു​​ലീ​​ക​​രി​​ക്കാ​​ൻ കൂ​​ടു​​ത​​ൽ ശ്ര​​മി​​ക്കു​​ന്നു. ഈ ​​വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് 20 മു​​ത​​ൽ 25 ശ​​ത​​മാ​​നം വ​​രെ ഐ ​​ഫോ​​ണു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 12 മു​​ത​​ൽ 14 ശ​​ത​​മാ​​നം ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ത്തി​​യ​​ത്.


ഐഫോൺ നിർമാണത്തിൽ ആധിപത്യത്തിന് ടാറ്റ

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ടാ​​റ്റ, ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മറ്റൊ​​രു ഐ​​ഫോ​​ണ്‍ ക​​രാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഫോ​​ക്സ്കോ​​ണി​​നോ​​ട് മ​​ത്സ​​രി​​ച്ച് ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തി​​ലേ​​ക്ക് അ​​തി​​വേ​​ഗം വി​​ക​​സി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ടാ​​റ്റ​​യു​​മാ​​യു​​ള്ള പ​​ങ്കാ​​ളി​​ത്ത​​ത്തി​​ലൂ​​ടെ ആ​​പ്പി​​ൾ ഇ​​ന്ത്യ​​യി​​ൽ ചു​​വ​​ടു​​റ​​പ്പി​​ക്കാ​​നാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

ഇ​​ത് ടാ​​റ്റ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ മൂ​​ന്നാ​​മ​​ത്തെ ഐ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ കേ​​ന്ദ്ര​​മാ​​കും. ഇ​​ത് ക​​ന്പ​​നി​​യു​​ടെ ഐ ​​ഫോ​​ണ്‍ നി​​ർ​​മാ​​ണ​​ത്തെ ശ​​ക്തി​​പ്പെ​​ടു​​ത്തും. ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള പെ​​ഗാ​​ട്രോ​​ണ്‍ പ്ലാ​​ന്‍റി​​ൽ 10000ത്തി​​ലേ​​റെ ജോ​​ലി​​ക്കാ​​രു​​ള്ള​​ത്. ഇ​​വി​​ടെ​​നി​​ന്ന് അ​​ന്പ​​ത് ല​​ക്ഷ​​ത്തോ​​ളം ഐ​​ഫോ​​ണു​​ക​​ളാ​​ണ് ഓ​​രോ വ​​ർ​​ഷ​​വും ഇ​​റ​​ങ്ങു​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ലെ ഹൊ​​സൂ​​രി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും നി​​ല​​വി​​ലു​​ള്ള പ്ലാ​​ന്‍റു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ക​​യാ​​ണ്. ക​​ർ​​ണാ​​ട​​ക​​യി​​ലെ പ്ലാ​​ന്‍റ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം താ​​യ്വാ​​ൻ ക​​ന്പ​​നി​​യാ​​യ വി​​സ്ട്ര​​ണി​​ൽ​​നി​​ന്നാ​​ണ് ഏ​​റ്റെ​​ടു​​ത്ത​​ത്. ഹൊ​​സൂ​​രി​​യി​​ൽ ഐ​​ഫോ​​ണു​​ക​​ളു​​ടെ ഘ​​ട​​ക​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വു​​മു​​ണ്ട്. ഇ​​വി​​ടെ സെ​​പ്റ്റം​​ബ​​റി​​ൽ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി​​രു​​ന്നു.