കാ​​​ര​​​ക്കാ​​​സ്: സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​ക്സ് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ നി​​​രോ​​​ധി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഡു​​​റോ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. മ​​​ഡു​​​റോ​​​യെ എ​​​ക്സ് മേ​​​ധാ​​​വി ഇ​​​ലോ​​​ൺ മ​​​സ്ക് ഏ​​​കാ​​​ധി​​​പ​​​തി​​യെ​​​ന്നും കോ​​​മാ​​​ളി​​​യെ​​​ന്നും വി​​​ളി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ഡു​​​റോ മൂ​​​ന്നാം ​​​വ​​​ട്ടം അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​സ്കി​​​ന്‍റെ അ​​​ധി​​​ക്ഷേ​​​പം. മ​​​സ്ക് വി​​​ദ്വേ​​​ഷ​​​വും ഫാ​​​സി​​​സ​​​വും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​ഡു​​​റോ ആ​​​രോ​​​പി​​​ച്ചു.


മ​​​ഡു​​​റോ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ജ​​​യം അ​​​ട്ടി​​​മ​​​റി​​​യാ​​​ണെ​​​ന്നു പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.