എം.കെ. സ്റ്റാലിൻ ആശുപത്രിയിൽ
Tuesday, July 22, 2025 3:48 AM IST
ചെന്നൈ: പ്രഭാതനടത്തത്തിനിടെ ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈ അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ.അനിൽ ബിജി അറിയിച്ചു.
മുഖ്യമന്ത്രി സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച ജലവിഭവമന്ത്രി ദുരൈ മുരുകൻ അറിയിച്ചു.