ഡിജിസിഎയിലെ ഒഴിവ് ഉടൻ നികത്തുമെന്ന് കേന്ദ്രമന്ത്രി
Tuesday, July 22, 2025 3:48 AM IST
ന്യൂഡൽഹി: സാധാരണ തസ്തികകളിൽ ഒഴിവ് നികത്തുന്നതുപോലെയുള്ള നടപടിക്രമമല്ല ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) സാങ്കേതിക തസ്തികകളിലേക്കുള്ള നിയമനം നികത്തുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.
പ്രത്യേക വൈദഗ്ധ്യമുള്ളവരെ നിയമിക്കേണ്ട ആവശ്യമുള്ളതുകൊണ്ടാണ് ഈ മേഖലയിലെ ചില തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥർ, അന്താരാഷ്ട്രതലത്തിൽ പ്രാവീണ്യം തെളിയിച്ചവർ എന്നിവരെയാണ് ഈ മേഖലയ്ക്ക് ആവശ്യം.