പഞ്ചാബിലെ ആപ് എംഎൽഎ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു
Sunday, July 20, 2025 2:33 AM IST
ചണ്ഡിഗഡ്: പ്രശസ്ത ഗായികയും പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎയുമായ അൻമോൽ ഗഗൻ മാൻ നിയമസഭാംഗത്വം രാജിവച്ചു.
സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും എക്സിൽ അവർ അറിയിച്ചു. പാർട്ടിക്ക് എല്ലാ ആശംസകളും നേരുകയാണെന്നും പഞ്ചാബിലെ ആപ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം വളരുമെന്ന് കരുതുകയാണെന്നു പ്രത്യാശിക്കുകയും ചെയ്തു.
2022 ലെ തെരഞ്ഞെടുപ്പിൽ മൊഹാലിയിലെ ഖറാറിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അവർ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ചുമതല വഹിച്ചിരുന്നു. മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് ഏതാനും നാളുകൾക്കുശേഷം സ്ഥാനം നഷ്ടമാവുകയായിരുന്നു.