ചെ​​​​ന്നൈ: സി​​​​എ​​​​സ്ഐ സ​​​​ഭാ​ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി ക​​​​രിം​​​​ന​​​​ഗ​​​​ർ ബി​​​​ഷ​​​​പ്പും നി​​​​ല​​​​വി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി മോ​​​​ഡ​​​​റേ​​​​റ്റ​​​​റു​​​​മാ​​​​യ ഡോ. ​​​​കെ. റൂ​​​​ബ​​​​ൻ മാ​​​​ർ​​​​ക്കി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​ഞ്ഞ മു​​​​ൻ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ് ധ​​​​ർ​​​​മ​​​​രാ​​​​ജ് റ​​​​സാ​​​​ല​​​​ത്തി​​​​നു പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണു റൂ​​​​ബ​​​​ൻ മാ​​​​ർ​​​​ക്കി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​യോ​​​​ഗി​​​​ച്ച അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ജ​​​​സ്റ്റീ​​​​സ് വി. ​​​​ഭാ​​​​ര​​​​തി​​​​ദാ​​​​സ​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് .

കൗ​​​​ൺ​​​​സി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ത്ത സൗ​​​​ത്ത് കേ​​​​ര​​​​ള മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക ഒ​​​​ഴി​​​​കെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​റ്റെ​​​​ല്ലാ മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള ബി​​​​ഷ​​​​പ്പു​​​​മാ​​​​ര​​​​ട​​​​ക്കം 318 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


സി​​​​എ​​​​സ്ഐ സ​​​​ഭാ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി ബി​​​​ഷ​​​​പ് ധ​​​​ർ​​​​മ​​​​രാ​​​​ജ് റ​​​​സാ​​​​ല​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് 2024 ഏ​​​​പ്രി​​​​ലി​​​​ൽ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് സു​​​​താ​​​​ര്യ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യും ശ​​​​രി​​​​വ​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്.