ഇന്ത്യാ മുന്നണി യോഗം ചേർന്നു
Sunday, July 20, 2025 2:33 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷകക്ഷികളൂടെ കൂട്ടായ്മയായ ഇന്ത്യാ മുന്നണി പ്രതിനിധികൾ യോഗം ചേർന്നു.
സർക്കാരിനെതിരേ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ചചെയ്ത യോഗത്തിൽ ഇരുപതിലേറെ രാഷ്ട്രീയകക്ഷികൾ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.