ഡിജിറ്റൽ അറസ്റ്റിൽ രാജ്യത്തെ ആദ്യശിക്ഷ
Sunday, July 20, 2025 2:33 AM IST
കോൽക്കത്ത: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഇത്തരം കേസിൽ രാജ്യത്തെ ആദ്യത്തെ ശിക്ഷാവിധിയാണിത്.
ബംഗാളിലെ കല്യാണി കോടതിയാണ് ഒമ്പത് പ്രതികളെ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ കല്യാണി സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മുംബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പരാതിക്കാരനെ സമീപിച്ചത്. സൈബർ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പുകാർ ഒരു കോടി രൂപയാണ് തട്ടിയെടുത്തത്. ഇവർ പറഞ്ഞ വിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി പണം കൈമാറുകയായിരുന്നു.