കാർ കത്തി നാല് യുവാക്കൾ വെന്തുമരിച്ചു
Sunday, July 20, 2025 2:33 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ കേഷ്കലിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ചുകത്തി നാല് യുവാക്കൾ വെന്തു മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കേഷ്കലിലെ ആതിരിൽ ദേശീയപാത-30 ലായിരുന്നു അപകടം.
19 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. ഡോണ്ട്രപാൽ ഗ്രാമത്തിൽനിന്നുള്ള സുഹൃത്തുക്കൾ കൂട്ടുകാരനെ ഇവിടെ വിടാൻ വരികയായിരുന്നു.