ഗരീബ് രഥ് എക്സ്പ്രസിൽ തീപിടിത്തം
Sunday, October 19, 2025 12:51 AM IST
ഫത്തേഗഡ്സാഹിബ്: പഞ്ചാബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷനു സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം.
ഒരാൾക്കു പരിക്കേറ്റതൊഴികെ മറ്റ് നാശനഷ്ടങ്ങളില്ല. മൂന്ന് മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.
ഇന്നലെ രാവിലെ ഏഴരയോടെ സിർഹിന്ദിൽനിന്ന് പുറപ്പെടുന്നതിനു മുന്‍പായി ട്രയിനിലെ ജി19 എസി കോച്ചില്‍നിന്ന് പുക ഉയരുകയായിരുന്നു. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.