റസ്റ്ററന്റ് ഉടമയെ വെടിവച്ചു കൊന്നു
Tuesday, October 21, 2025 2:14 AM IST
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വെജിറ്റബിൾ ബിരിയാണിക്കു പകരം നോൺ-വെജ് ബിരിയാണി വിളന്പിയതിന്റെ പേരിൽ റസ്റ്ററന്റ് ഉടമയെ വെടിവച്ചു കൊന്നു.
വിജയ്കുമാർ നാഗ് (47) ആണു ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അഭിഷേക് സിംഗ്, ഹരേന്ദ്ര സിംഗ് എന്നിവരെയാണു പിടികൂടിയത്. വെടിവയ്പിലൂടെയാണ് അഭിഷേക് സിംഗിനെ പോലീസ് കീഴ്പ്പെടുത്തിയത്.