ബോളിവുഡ് നടൻ അസ്രാനി അന്തരിച്ചു
Tuesday, October 21, 2025 2:14 AM IST
മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ അസ്രാനി (84) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
അഞ്ചു ദശകത്തിനിടെ മുന്നൂറിലേറെ ചലച്ചിത്രങ്ങളിൽ അസ്രാനി അഭിനയിച്ചു. വിഖ്യാത സിനിമ ഷോലെയിലെ അസാധാരണ സ്വഭാവമുള്ള ജയിലറുടെ വേഷം അവതരിപ്പിച്ചത് അസ്രാനിയായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഈ വേഷം. നമക് ഹാരം, ഗുഡ്ഡി, ബവാർതി, ഗോൾമാൽ, ചുപ് ചുപ് കേ, ദീവാനേ ഹുയേ പാഗൽ തുടങ്ങിയവയാണ് അസ്രാനിയുടെ പ്രമുഖ സിനിമകൾ.