ബീക്കൺ ലൈറ്റ്: തേജ് പ്രതാപിനെതിരേ കേസ്
Tuesday, October 21, 2025 2:14 AM IST
പാറ്റ്ന: നാമനിർദേശ പത്രിക സമർപ്പിക്കാൻ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനത്തിലെത്തിയ ലാലു പ്രസാദ് യാദവിന്റെ മൂത്തമകനും ജനശക്തി ജനതാദൾ നേതാവുമായ തേജ് പ്രതാപ് യാദവിനെതിരേ പോലീസ് കേസെടുത്തു.
സ്വകാര്യവാഹനത്തിൽ പോലീസിന്റെ ലോഗോയും ബീക്കൺ ലൈറ്റും ഉപയോഗിച്ച തേജ് പ്രതാപ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കേസ്. ബിഹാർ വൈശാലി ജില്ലയിലെ മഹുവ നിയമസഭാ മണ്ഡലത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ റാലിയായാണ് തേജ് പ്രതാപ് എത്തിയത്. റാലിയുടെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.