വിമതവേഷത്തിൽ ആർജെഡി വനിതാ നേതാവ്
Monday, October 20, 2025 2:20 AM IST
പാറ്റ്ന: സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിമതവേഷം അണിഞ്ഞ് ആർജെഡി വനിതാവിഭാഗം അധ്യക്ഷ റിതു ജയ്സ്വാൾ. പരിഹർ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിക്കെതിരേതന്നെ മത്സരിക്കുമെന്നു ഫേസ്ബുക്കിലൂടെ റിതു പ്രഖ്യാപിക്കുകയായിരുന്നു.
മുൻ സംസ്ഥാന അധ്യക്ഷൻ രാം ചന്ദ്ര പൂർവേയുടെ മരുമകൾക്കു ടിക്കറ്റ് നൽകിയതാണു പ്രകോപനം. 2020 തെരഞ്ഞെടുപ്പിൽ 2,000 വോട്ടുകൾക്കു താൻ പരാജയപ്പെടാൻ കാരണം പൂർവേയുടെ അനുകൂലികൾ കാലുവാരിയതാണെന്നും റിതു ആരോപിക്കുന്നു.