ബിഹാറിൽ ആർജെഡി 130 സീറ്റിൽ, കോൺഗ്രസിന് 61
Saturday, October 18, 2025 2:47 AM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യ മുന്നണിയിൽ സീറ്റ് ധാരണയായി. ആർജെഡി 130 സീറ്റിലും കോൺഗ്രസ് 61 സീറ്റിലും മത്സരിക്കും.
അതേസമയം, ജയസാധ്യതയുള്ള സീറ്റുകളുടെ കാര്യത്തിൽ ഇരു പാർട്ടികളും തമ്മിൽ തർക്കം തുടരുന്നു. മുകേഷ് സാഹ്നിയുടെ വിഐപിക്ക് 15 സീറ്റ് നല്കി. കോൺഗ്രസിന്റെ വിഹിതത്തിൽനിന്നു രണ്ടു സീറ്റ് ചെറു പാർട്ടിക്ക് നല്കും. ഇടതു പാർട്ടികൾക്ക് മുപ്പതോളം സീറ്റ് നല്കും.
വ്യാഴാഴ്ച രാത്രി കോൺഗ്രസ് 48 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിരുന്നു. ആദ്യ ഘട്ടം വോട്ടെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. പിസിസി അധ്യക്ഷൻ രാജേഷ് റാം (കുതുംബ) നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ (കഡ്വ) എന്നിവർ കോൺഗ്രസ് പട്ടികയിലുണ്ട്.