കോൺഗ്രസ് നേതാക്കൾ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് ബിജെപി
Tuesday, October 21, 2025 2:14 AM IST
ബംഗളൂരു: ബിഹാർ തെരഞ്ഞെടുപ്പിലേക്കായി കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ഫണ്ട് സ്വരൂപിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി. ഇത് അഴിമതിക്കു കാരണമാകുമെന്നു ബിജെപി നേതാക്കലായ ജഗദീഷ് ഷെട്ടാറും ബി.വൈ. രാഘവേന്ദ്രയും ആരോപിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രംഗത്തെത്തി. ബിഹാറിലേക്ക് അഞ്ചു പൈസ പോലും നല്‍കിയിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആരോപണത്തിൽ തെളിവു ഹാജരാക്കാൻ ശിവകുമാർ ബിജെപിയോട് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ മുഖേന എല്ലാ മന്ത്രിമാരും ബിഹാർ തെരഞ്ഞെടുപ്പിനായി പണപ്പിരിവു നടത്തുകയാണെന്ന് രാഘവേന്ദ്ര ആരോപിച്ചു.