റാ​​ഞ്ചി: ബി​​ഹാ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്നു ജാ​​ർ​​ഖ​​ണ്ഡി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ജെ​​എം​​എം.

ആ​​ർ​​ജെ​​ഡി​​യു‌​​ടെ​​യും കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും രാ​​ഷ്‌​​ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ത്സ​​ര​​ത്തി​​ൽനിന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നു മു​​തി​​ർ​​ന്ന ജെ​​എം​​എം നേ​​താ​​വ് സു​​ദി​​വ്യ കു​​മാ​​ർ പ​​റ​​ഞ്ഞു.


ആ​​ർ​​ജെ​​ഡി-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​നു ത​​ക്ക മ​​റു​​പ​​ടി ന​​ല്കു​​മെ​​ന്നും ജാ​​ർ​​ഖ​​ണ്ഡി​​ൽ ഇ​​രു പാ​​ർ​​ട്ടി​​ക​​ളു​​മാ​​യു​​ള്ള സ​​ഖ്യം സം​​ബ​​ന്ധി​​ച്ച് പു​​നഃ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ബി​​ഹാ​​റി​​ൽ ആ​​റു സീ​​റ്റി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ജെ​​എം​​എം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.