ചെന്നൈയിൽ വീടിനുള്ളിൽ സ്ഫോടനം: നാലു മരണം
Monday, October 20, 2025 2:20 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ആവടിയിൽ വീട്ടിനുള്ളിൽ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ആവടിയിലെ തൻദുരൈയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന നാടൻ പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്നാണു പോലീസ് ഭാഷ്യം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്.
പടക്കം സംഭരിച്ചിരുന്ന വീട്ടിൽ വിൽപ്പനയും ഉണ്ടായിരുന്നു. സ്ഫോടനകാരണം വ്യക്തമാകാൻ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.