ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയിൽ നിന്നു താഴേക്കു ചാടി യുവാവ് ജീവനൊടുക്കി
Tuesday, October 21, 2025 2:14 AM IST
ബംഗളുരു: നഗരത്തിലെ ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയിൽ നിന്നു താഴേക്കു ചാടി 34കാരൻ ആത്മഹത്യ ചെയ്തു. എൻജിനിയറിംഗ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സാഗർ എന്ന യുവാവാണ് മരിച്ചത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിൽസ തേടിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും പോലീസ് അറിയിച്ചു. തൊഴിൽരഹിതനും അവിവാഹിതനുമായിരുന്നു.