കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ തിക്കും തിരക്കും
Tuesday, October 21, 2025 2:14 AM IST
മംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ രൂക്ഷമായ തിരക്കുമൂലം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പത്തുപേർ ചികിത്സതേടി.
ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബുദ്ധിമുട്ടിലാവുകയായിരുന്നു.
നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർക്ക് ഐവി ഫ്ളൂയിഡ് കുത്തിവയ്പ് നൽകി. ഏഴു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയയ്ക്കുകയായിരുന്നു.
പുത്തുർ താലൂക്ക് സ്റ്റേഡിയത്തിൽ സ്ഥലം എംഎൽഎ അശോക് റായി ആയിരുന്നു വിവാദ പരിപാടിയുടെ സംഘാടകൻ.