വ്യാപാരി-വ്യവസായി ഏകോപനസമിതി പാർലമെന്റ് മാർച്ച് ഇന്ന്
Tuesday, February 18, 2025 2:24 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരേ വ്യാപാരി-വ്യവസായി ഏകോപനസമിതിയുടെ പാർലമെന്റ് മാർച്ച് ഇന്ന് നടക്കും.
വിദേശി- സ്വദേശി കുത്തകകളിൽനിന്നു ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, ഓണ്‍ലൈൻ വ്യാപാരത്തിന്മേൽ സെസ് ഏർപ്പെടുത്തുക, വാടകയ്ക്കുമേലുള്ള ജിഎസ്ടിയിൽനിന്ന് വ്യാപാരികളെ പൂർണമായും ഒഴിവാക്കുക, ജിഎസ്ടി കൗണ്‍സിൽ തീരുമാനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തതിനുശേഷം മാത്രം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
രാവിലെ പത്തിന് ജന്തർ മന്ദറിൽനിന്ന് ആരംഭിക്കുന്ന മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനംചെയ്യും. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ ബാബുലാൽ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിൽനിന്നുള്ള എംപിമാർ, വ്യാപാരി- വ്യവസായ ഏകോപന സമിതിയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.