ബ്രിട്ടീഷ് യുവതിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവ്
Tuesday, February 18, 2025 2:24 AM IST
പനാജി: ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷയും 35000 രൂപ പിഴയും. ഗോവന്‍ സ്വദേശിയായ വികാത് ഭഗത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനു രണ്ടു വർഷം തടവും ജില്ലാ സെഷൻസ് കോടതി ജഡ്ജി ക്ഷമ ജോഷി വിധിച്ചു. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. വിധിയിൽ സംതൃപ്തിയുണ്ടെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.
2017 മാര്‍ച്ച് 14നാണ് കേസിനാസ്പദ്മായസംഭവം.