ഭീഷണിസന്ദേശം: മണിപ്പുർ എംഎൽഎമാർ പരാതി നൽകി
Monday, February 17, 2025 1:27 AM IST
ഇംഫാൽ: അജ്ഞാത വ്യക്തികളിൽ നിന്ന് ഭീഷണിസന്ദേശം ലഭിക്കുന്നുവെന്ന പരാതിയുമായി മണിപ്പൂരിലെ എംഎൽഎമാർ പോലീസിനെ സമീപിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.
ബിജെപി നേതാവായ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ രാജിയെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ ഒപ്പം ചേർക്കാൻ വിവിധ വിഭാഗങ്ങൾ ശ്രമം തുടരുന്നത്.