മടങ്ങിയെത്തി പിടിയിലായി
Monday, February 17, 2025 1:27 AM IST
പട്യാല: ശനിയാഴ്ച ഇന്ത്യയിൽ മടങ്ങിയെത്തിയ അനധികൃത യുഎസ് കുടിയേറ്റക്കാരിൽ രണ്ടു പേരെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുരയിൽ നിന്നുള്ള സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരാണ് 2023 ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായത്.
യുഎസിൽ നിന്നുള്ള സി-17 വിമാനം വന്നിറങ്ങിയ അമൃത് സർ വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്.