ഗാന്ധിജിയുടെ ചിത്രവുമായി ബിയര്‍; റഷ്യന്‍ ബ്രൂവറിക്കെതിരേ പ്രതിഷേധം
Sunday, February 16, 2025 2:06 AM IST
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം പതിച്ച ബിയർ പുറത്തിറക്കിയ റഷ്യന്‍ മദ്യനിര്‍മാണക്കമ്പനി റിവോര്ട്ടിനെതിരേ വ്യാപകപ്രതിഷേധം.
റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ശ്രദ്ധയിൽപ്പെടുത്തി കന്പനിക്കെതിരേ നടപടി വേണമെന്ന് ഒഡീഷ മുന്‍ മുഖ്യമന്ത്രി നന്ദിനി സപ്തതിയുടെ കൊച്ചുമകന് സുപര്ണോ സപ്തതി സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടതോടെ പ്രതിഷേധം കനക്കുകയായിരുന്നു.
സുഹൃത്തായ റഷ്യന്‍ പ്രസിഡന്റ് പുടിനോട് ഇക്കാര്യം മോദി സംസാരിക്കണമെന്നാണ് ആവശ്യം. ഇതിനു പിന്നാലെ കന്പനിക്കെതിരേ സമൂഹമാധ്യമത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയായിരുന്നു.
2019ല്‍ ഇസ്രേലി കന്പനി മഹാത്മാഗാന്ധിയുടെ ചിത്രമുള്ള മദ്യക്കുപ്പി പുറത്തിറക്കിയിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെ മാപ്പ് പറഞ്ഞ് കന്പനി തടിതപ്പുകയായിരുന്നു.