അന്‍സറുല്ല ബംഗ്ലാ ഭീകരൻ തമിഴ്നാട്ടില്‍ പിടിയിൽ
Friday, February 14, 2025 5:13 AM IST
ഗോഹട്ടി: ഭീകരസംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമിന്റെ പ്രധാന പ്രവര്‍ത്തകനെ ആസാം പോലീസ് തമിഴ്നാട്ടില്‍നിന്നു പിടികൂടി. അബു സലാം അലി എന്ന ഭീകരനെയാണ് ചെന്നൈയില്‍നിന്നു പിടികൂടിയത്.
‘ഓപ്പറേഷന് പ്രഗത്’ എന്ന പേരില്‍ നടന്ന പ്രത്യേക ഓപ്പറേഷനില്‍ ആസാം പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സിനൊപ്പം ആന്ധ്രപ്രദേശ്, തമിഴ്നാട് പോലീസിന്റെ സഹായവുണ്ടായിരുന്നതായി ഇന്‍സ്പെക്ടര്‍ ജനറല്‍ പാര്‍ഥസാരഥി മഹന്ത പറഞ്ഞു.