ഹെലികോപ്റ്റർ അപകടം: കോസ്റ്റ്ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
Saturday, October 12, 2024 1:48 AM IST
അഹമ്മദാബാദ്: ഹെലികോപ്റ്റർ കടലിൽ തകർന്നുവീണ് കാണാതായ കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി.
കമൻഡാന്റ് രാകേഷ് കുമാർ റാണയുടെ മൃതദേഹമാണ് ഗുജറാത്തിലെ പോർബന്ദർ തീരത്തുനിന്ന് 55 കിലോമീറ്റർ അകലെ അറബിക്കടലിൽ കണ്ടെത്തിയത്. അപകടം നടന്ന് 42 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം രണ്ടിനായിരുന്നു അപകടം.