ഹിസ്ബ്-ഉത്-തഹ്റിറിനു നിരോധനം
Friday, October 11, 2024 1:33 AM IST
ന്യൂഡൽഹി: ഹിസ്ബ്-ഉത്-തഹ്റിർ(എച്ച്യുടി) എന്ന ഇസ്ലാമിക സംഘടനയ്ക്കു നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ.
ജിഹാദിലൂടെയും ഭീകരപ്രവർത്തനങ്ങളിലൂടെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രമാക്കുകയെന്നതാണു സംഘടനയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
1953ൽ ജറുസലെമിൽ രൂപവത്കരിക്കപ്പെട്ട സംഘടനയാണ് എച്ച്യുടി. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് എച്ച്യുടി എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.