ജമ്മു കാഷ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി
Thursday, October 10, 2024 2:38 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെത്തി.
ടെറിട്ടോറിയൽ ആർമി ജവാൻ ഹിലാൽ അഹമ്മദ് ഭട്ടിന്റെ മൃതദേഹം അനന്ത്നാഗിലെ ഉത്രാസൂ മേഖലയിലെ സംഗ്ലാൻ വനമേഖലയിൽനിന്നു കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്ന രണ്ട് ജവാൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിൽ ഒരു ജവാൻ രക്ഷപ്പെട്ടിരുന്നു. ജവാനെ കണ്ടെത്താൻ സുരക്ഷാ സേന വൻ തെരച്ചിൽ നടത്തിയിരുന്നു.