ഇപിഎഫ് പെൻഷൻ ഉയർത്തും
Thursday, October 10, 2024 2:38 AM IST
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ പദ്ധതിയിൽ സമഗ്രപരിഷ്കരണം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ.
മിനിമം പെൻഷൻ ഉയർത്തുക, വിരമിക്കുന്പോൾ പെൻഷൻ നിധിയിൽനിന്നു ഭാഗികമായി തുക പിൻവലിക്കാൻ അനുവദിക്കുക തുടങ്ങിയ പരിഷ്കരണങ്ങൾക്കു സർക്കാർ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശന്പളത്തിന്റെ മേൽത്തട്ട് 15,000 രൂപയാണ്. ഇതു വർധിപ്പിക്കാനും പ്രതിമാസ പെൻഷൻ തുക 10,000 രൂപയായി ഉയർത്താനും കേന്ദ്രം തയാറായേക്കും.
മിനിമം പിഎഫ് പെൻഷൻ 1,000 രൂപയിൽനിന്ന് ഉയർത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് പിഎഫിൽനിന്നു തുക പിൻവലിക്കുന്ന നടപടിക്രമം ലളിതമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.