ആറു കുട്ടികൾ മുങ്ങിമരിച്ചു
Monday, October 7, 2024 4:45 AM IST
സസറാം: ബിഹാറിലെ സോനെ നദിയിൽ കുളിക്കാനിറങ്ങിയ ആറു കുട്ടികൾ മുങ്ങിമരിച്ചു. റോഹ്തക് ജില്ലയിലെ തുന്പാ ഗ്രാമത്തിലാണു സംഭവം. ഒരു കുട്ടിയെ ദുരന്തനിവാരാണ സേനാംഗങ്ങൾ രക്ഷപ്പെടുത്തി. കാണാതായ ഒരു കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.