പടക്കശാല ഗോഡൗൺ പൊട്ടിത്തെറിച്ച് അഞ്ചു പേർ മരിച്ചു
Wednesday, September 18, 2024 12:06 AM IST
ഫിറോസാബാദ്: ഉത്തർപ്രദേശിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന വലിയ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. ഷികോഹാബാദിലെ നൗഷേര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
വാടകക്കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചുവന്നിരുന്നത്. സമീപത്തെ പന്ത്രണ്ടോളം കെട്ടിടങ്ങളും തകർന്നതായാണു റിപ്പോർട്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്യാൻ ഫിറോസാബാദ് ജില്ലാ കളക്ടറോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.