അബുദാബി കിരീടാവകാശി ഇന്നു മോദിയുമായി ചർച്ച നടത്തും
Monday, September 9, 2024 2:42 AM IST
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി അബുദാബി കിരീടാവകാശി ഷേഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി.
മന്ത്രിമാരും ബിസിനസ് പ്രമുഖരും അബുദാബി കിരീടാവകാശിക്കൊപ്പം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അൽ നഹ്യാൻ ചർച്ച നടത്തും. ചൊവ്വാഴ്ച മുംബൈയിൽ ബിസിനസ് ഫോറത്തിൽ അൽ നഹ്യാൻ പങ്കെടുക്കും. ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ വ്യവസായികൾ ബിസിനസ് ഫോറത്തിൽ പങ്കെടുക്കും.