ഹരിയാന ബിജെപി വൈസ് പ്രസിഡന്റ് ജി.എൽ. ശർമ കോൺഗ്രസിൽ
Monday, September 9, 2024 2:42 AM IST
ഗുരുഗ്രാം: ഹരിയാന ബിജെപി വൈസ് പ്രസിഡന്റ് ജി.എൽ. ശർമ ഇന്നലെ കോൺഗ്രസിൽ ചേർന്ന് 250ലേറെ ബിജെപി ഭാരവാഹികളും നൂറുകണക്കിനു പ്രവർത്തകരും ശർമയ്ക്കൊപ്പം കോൺഗ്രസ് അംഗത്വമെടുത്തു. ഹരിയാന ഡെയറി ഡെവല്പമെന്റ് കോർപറേഷൻ ചെയർമാനായിരുന്നു ശർമ.