കൈക്കൂലി: ഇഡി അസി.ഡയറക്ടര്‍ അറസ്റ്റില്‍
Friday, August 9, 2024 2:21 AM IST
ന്യൂഡൽഹി: മുംബൈയിലെ ജ്വല്ലറിയുടമയിൽനിന്നു 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അസി.ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു.
സന്ദീപ് സിംഗ് യാദവാണ് അറസ്റ്റിലായത്. മുംബൈയിലെ ജ്വല്ലറിയിൽ സന്ദീപ് സിംഗിന്റെ നേതൃത്വത്തിൽ ഇഡി സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതേത്തുടർന്ന് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് യാദവിനെ സിബിഐ സംഘം കൈയോടെ പിടികൂടിയത്.