വീടിന്റെ ചുമരിടിഞ്ഞുവീണ് ഒന്പതു കുട്ടികൾ മരിച്ചു
Monday, August 5, 2024 1:30 AM IST
സാഗർ: കനത്ത മഴയ്ക്കു പിന്നാലെ ജീർണാവസ്ഥയിലായ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് ഒന്പതു കുട്ടികൾ തത്ക്ഷണം മരിച്ചു. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഷാപുർ ഗ്രാമത്തിൽ ഇന്നലെ രാവിലെ 8.30നും ഒന്പതിനുമിടയിലായിരുന്നു ദുരന്തം.
ക്ഷേത്രമതിൽക്കകത്ത് ടെന്റ് കെട്ടി ശിവലിംഗങ്ങൾ കളമണ്ണിൽ നിർമിക്കുന്ന ചടങ്ങ് നടന്നുവരികയായിരുന്നു. ഈ സമയം വലിയ ശബ്ദത്തോടെ ടെന്റിനുമുകളിലേക്ക് ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ യാദവ്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.