ഫഡ്നാവിസ് ആർഎസ്എസ് നേതൃത്വത്തെ കണ്ടു
Sunday, August 4, 2024 1:35 AM IST
നാഗ്പുർ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ബിജെപി നേതൃസ്ഥാനത്തേക്കു ഫഡ്നാവിസിനെ നിയമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡോ.ഹെഡ്ഗേവാർ സ്മൃതി മന്ദിരത്തിൽ ഫഡ്നാവിസ് എത്തിയത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.