ട്രെയിനിൽ പരീക്ഷണാടിസ്ഥാനത്തിൽ ബേബി ബര്‍ത്തുകൾ
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്ന അമ്മമാർക്ക് ട്രെയിനിൽ രണ്ട് ബേബി ബര്‍ത്തുകൾ നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. ലക്നോ മെയിലിൽ ലോവർ ബർത്തുകളോടനുബന്ധിച്ച് രണ്ട് ബേബി ബര്‍ത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ലഗേജ് സ്പേസ് കുറഞ്ഞതും സീറ്റുകൾക്കിടയിൽ സുഗമമായി ഇരിക്കാൻ കഴിയാത്തതും യാത്രക്കാർ ചൂണ്ടികാണിച്ചിട്ടുണ്ടെന്നും ബിജെപി എംപി സുമർ സിംഗ് സോളങ്കിയുടെ ചോദ്യത്തിനു മന്ത്രി വ്യക്തമാക്കി.