നീറ്റ് പിജി: പരീക്ഷാകേന്ദ്രങ്ങൾ പുനഃപരിശോധിക്കണം
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാകേന്ദ്രങ്ങൾ വിദൂര സ്ഥലങ്ങളിലാകുന്നത് വിദ്യാർഥികളെ വലയ്ക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ വരെ കേന്ദ്രങ്ങൾ ലഭിച്ചതായി എംപി ചൂണ്ടിക്കാട്ടി. ഇതിനാൽ പല വിദ്യാർഥികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യങ്ങളാണുണ്ടായത്.
പരീക്ഷാ കേന്ദ്രങ്ങൾ നിശ്ചയിക്കുന്ന നിലവിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്നതിനൊപ്പം കൂടുതൽ കേന്ദ്രങ്ങൾ പ്രാദേശികതലത്തിൽ അനുവദിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.