ബിജെഡി രാജ്യസഭാംഗം മമത മൊഹന്ത രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നു
Thursday, August 1, 2024 2:03 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ബിജെഡി രാജ്യസഭാംഗം മമത മൊഹന്ത രാജിവച്ചു. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ രാജി സ്വീകരിച്ചു. മമത ബിജെപിയിൽ ചേരും. നിയമസഭയിലെ കക്ഷിനിലയനുസരിച്ച് ഉപതെരഞ്ഞെടുപ്പിൽ ഈ സീറ്റ് ബിജെപിക്കു ലഭിക്കും.
ഒഡീഷയിലെ പത്തു രാജ്യസഭാംഗങ്ങളിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാത്രമാണ് ബിജെപി അംഗം. ബിജെഡിയുടെ പിന്തുണയോടെയായിരുന്നു വൈഷ്ണവ് രാജ്യസഭാംഗമായത്. മമത മൊഹന്തയ്ക്ക് 2026 ഏപ്രിൽ വരെ രാജ്യസഭാ കാലാവധിയുണ്ടായിരുന്നു.