രണ്ടു ലക്ഷം ധനസഹായം
Wednesday, July 31, 2024 3:19 AM IST
ന്യൂഡൽഹി: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാരിന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.