കോയമ്പത്തൂർ സിഎസ്ഐ മഹാ ഇടവക പ്രഥമ ബിഷപ് റവ. വില്യം മോസസ് അന്തരിച്ചു
Monday, July 22, 2024 3:31 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ സിഎസ്ഐ മഹാ ഇടവകയുടെ പ്രഥമ ബിഷപ് റവ. വില്യം മോസസ് (90) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് കോത്തഗിരി സെന്റ്. ലൂക്ക് ദേവാലയത്തിൽ. പൗരോഹിത്യ സേവനത്തിൽനിന്നു വിരമിച്ചശേഷം മിലിദേനെയിൽ പത്നി ദേവറാണിയോടൊപ്പം ശാന്തിനീതികേന്ദ്രം എന്ന പേരിൽ സംഘടന രൂപീകരിച്ച് സാമൂഹ്യ സേവനം നടത്തിവരികയായിരുന്നു. കോത്തഗിരിയിലെ വസതിയിൽവച്ചായിരുന്നു മരണം.
കോത്തഗിരിയിലെ മിലിദേനെ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നു ബിരുദം നേടി. തുടർന്ന് കോയമ്പത്തൂരിൽ പുരോഹിതനായി സേവനമനുഷ്ഠിക്കുകയും കോയമ്പത്തൂർ സിഎസ്ഐ മഹാ ഇടവകയുടെ പ്രഥമ ബിഷപ്പായി നിയമിതനാവുകയും ചെയ്തു.