സിജോ പൈനാടത്തിന് സ്വരാജ് ഇന്ത്യ ഫെലോഷിപ്പ്
Monday, July 22, 2024 3:31 AM IST
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സ്വരാജ് ഇന്ത്യ ഫൗണ്ടേഷന്റെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. രാജ്യത്തെ നഗരങ്ങളില്‍ അനാഥമാക്കപ്പെടുന്ന കുട്ടികളെക്കുറിച്ചു പഠനം നടത്തുന്നതിനാണു 30,000 രൂപയുടെ ഫെലോഷിപ്പ്. ഒരു വര്‍ഷമാണ് ഗവേഷണ കാലാവധി.
എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണ് സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി) മകനാണ്.