നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ തേരോട്ടം
Sunday, July 14, 2024 2:11 AM IST
ന്യൂഡൽഹി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ മത്സരിച്ച നാലു സീറ്റുകളും തൂത്തുവാരി തൃണമൂൽ കോണ്ഗ്രസ് വീണ്ടും ആധിപത്യം തെളിയിച്ചു. ഇവരിൽ മൂന്നുപേർ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നവരാണ്.
പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി.
തമിഴ്നാട്ടിലെ വിക്രവണ്ടി നിയമസഭാ സീറ്റിൽ ഡിഎംകെയുടെ അന്നിയൂർ ശിവ 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിഹാറിലെ പുർണിയയിൽ ജെഡി-യുവിന്റെ സിറ്റിംഗ് സീറ്റായ റുപൗലിയിൽ സ്വതന്ത്രനായ ശങ്കർ സിംഗ് 8,246 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.