കന്നഡ നടി അപർണ വാസ്തരെ അന്തരിച്ചു
Saturday, July 13, 2024 1:55 AM IST
ബംഗളൂരു: കന്നഡ നടിയും ടെലിവിഷൻ അവതാരകയും മുൻ റേഡിയോ ജോക്കിയുമായ അപർണ വാസ്തരെ (57) അന്തരിച്ചു. രണ്ടുവർഷമായി ശ്വാസകോശ അർബുദത്തിനു ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
കന്നഡ ദൂരദർശൻ അവതാരകയായിരുന്ന അപർണ സർക്കാർ പരിപാടികളുടെ വിവരണങ്ങളിലൂടെ വൻ ആരാധകസമൂഹത്തെ സ്വന്തമാക്കിയിരുന്നു.
ബംഗളൂരു മെട്രോയിലെ അറിയിപ്പുകളും അപർണയുടെ സ്വരത്തിലാണു പുറത്തുവരുന്നത്. 1984 ലായിരുന്നു സിനിമാ അരങ്ങേറ്റം.