മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പടയോട്ടം
Saturday, July 13, 2024 1:55 AM IST
മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിനു വന്‍വിജയം. മത്സരിച്ച ഒമ്പതു സീറ്റുകളും ബിജെപി, ശിവസേന, എന്‍സിപി സഖ്യം സ്വന്തമാക്കി.
പ്രതിപക്ഷമായ മഹാ വികാസ് അഗാഡി രണ്ടു സീറ്റുകള്‍ നേടി. 11 എംഎല്‍സിമാരുടെ ഒഴിവുകളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുണ്ടായിരുന്നത്. ശരദ് പവാറിന്റെ പിന്തുണയോടെ മത്സരിച്ച പിഡബ്ലിയുപി സ്ഥാനാര്‍ഥി ജയന്ത് പാട്ടിലിനു വിജയിക്കാനാവശ്യമായ വോട്ടുകൾ നേടാനായില്ല.