പ്രധാനമന്ത്രി മോദി നാളെ വിവേകാനന്ദ പാറ സന്ദർശിക്കും
Wednesday, May 29, 2024 1:44 AM IST
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കന്യാകുമാരിയിലെ വിവേകാനന്ദ പാറ സന്ദർശിക്കും. ഏഴാം ഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കുകയാണ്.
ആത്മീയ സന്ദർശനം എന്ന നിലയിലാണ് മോദി എത്തുന്നതെന്നും മറ്റ് ഔദ്യോഗിക പരിപാടികളില്ലെന്നും ബിജെപി വക്താവ് പറഞ്ഞു. 31ന് മോദി വിവേകാനന്ദ പാറയിൽ ധ്യാനനിരതനായി ഇരിക്കും. ജൂൺ ഒന്നിന് അദ്ദേഹം ഡൽഹിക്കു മടങ്ങും.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു നാലു ദിവസം ബാക്കിനിൽക്കേ മോദി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ധ്യാനത്തിനായി എത്തിയിരുന്നു. അന്ന് 17 മണിക്കൂറാണ് മോദി ധ്യാനഗുഹയിൽ ചെലവഴിച്ചത്. കേദാർനാഥ് ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചിരുന്നു.