മോദിക്കെതിരേ മത്സരിക്കുന്നത് ആറു പേർ
Wednesday, May 29, 2024 1:44 AM IST
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരരംഗത്തുള്ളത് ആറ് സ്ഥാനാർഥികൾ.
ഇന്ത്യ സഖ്യത്തിന്റെ അജയ് റായ് ആണു പ്രധാന എതിരാളി. ബിഎസ്പി, അപ്നാദൾ, യുഗാ തുളതി പാർട്ടികളുടെ സ്ഥാനാർഥികളും രണ്ടു സ്വതന്ത്രരും മത്സരരംഗത്തുണ്ട്. 33 പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു.